Surprise Me!

Sabarimala | ബിന്ദുവിനും കനകദുർഗയും ഊമക്കത്തിലൂടെ വധഭീഷണി.

2019-02-03 23 Dailymotion

ശബരിമലയിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയും ഊമക്കത്തിലൂടെ വധഭീഷണി. തെരഞ്ഞെടുപ്പ് കഴിയും വരെ കനകദുർഗ്ഗക്കും ബിന്ദുവിനും എവിടെയും ഇരിക്കാം.എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിധി നടപ്പാക്കും എന്നാണ് കത്തിലെ ഭീഷണി.കനകദുർഗ്ഗ താമസിക്കുന്ന സംരക്ഷണ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റർക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്.കത്ത് ലഭിച്ചയുടൻ അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതി നൽകി.പരാതിയെത്തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ പെരിന്തൽമണ്ണയിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നും തെളിഞ്ഞിട്ടുണ്ട്.